ന്യൂഡല്‍ഹി: ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ സ്‌റ്റോര്‍ തുടങ്ങി.
രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലോക്കല്‍ കറന്‍സിയില്‍ യു.എസ് വെബ്‌സൈറ്റിലെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതിനാണിത്.
അന്തര്‍ദേശീയ ബ്രാന്‍ഡുകളുടേതുള്‍പ്പടെ 40 ലക്ഷം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇതോടെ കഴിയും. മുഖ്യ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇന്ത്യയുടെ പുതിയ നീക്കം.
നിലവില്‍ ആമസോണ്‍ യുഎസ് ഉത്പന്നങ്ങളാണ് വാങ്ങാന്‍ കഴിയുക. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.
അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ കഴിയുമെന്നതാണ് പ്രധാനനേട്ടം.