ആലുപ്പുഴ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജനനേന്ദ്രിയത്തിന് പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തീരുമാനം എടുക്കും.
ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്ത് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്.മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു, നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്. നാട്ടുകാരാണ് മര്‍ദ്ദന വിവരം പൊലീസിനെ അറിയിച്ചത്.