കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒരു രൂപപോലും ശമ്പളയിനത്തില്‍ കൈപ്പറ്റിയില്ല. മറ്റ് ആനുകൂല്യങ്ങളോ, കമ്മീഷനോ, അലവന്‍സുകളോ ഒന്നും.
അതിനുമുമ്പ്, ഉയര്‍ന്ന ശമ്പളത്തില്‍ പരിധി നിശ്ചയിക്കാനും അദ്ദേഹം തയ്യാറായി. 2008-2009 സാമ്പത്തിക വര്‍ഷം മുതല്‍ ശമ്പളം ഉള്‍പ്പടെയുള്ള മൊത്തം ആനുകൂല്യം 15 കോടി രൂപയില്‍ അദ്ദേഹം ഒതുക്കി. പ്രതിവര്‍ഷം 24 കോടി രൂപയിലധികം രൂപയാണ് അദ്ദേഹം ത്യജിച്ചത്.
അതേസമയം, ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോ പ്രകാരം 2017ല്‍ അദ്ദേഹത്തിന്റെ ഡ്രൈവറുടെ പ്രതിമാസ ശമ്പളം രണ്ടു ലക്ഷം രൂപയാണ്. അതായത് വാര്‍ഷിക ശമ്പളം 24 ലക്ഷം രൂപ.
അംബാനിയുടെ കുടുംബത്തിനുവേണ്ടി വിശ്വസ്തരായ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയെക്കുറിച്ച് ഓദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. സ്വകാര്യ കരാര്‍ സ്ഥാപനം വഴിയാണ് ഡ്രൈവറെ നിയമിച്ചിട്ടുള്ളതെന്നുമാത്രം വ്യക്തം. വാണിജ്യ, ആഡംബര വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിവിദഗ്ധരായവരെയാണ് തിരഞ്ഞെടുക്കുന്നത്. അതിനായി പ്രത്യേക പരിശീലനവും കര്‍ശനമായ പരീക്ഷകളുമുണ്ട്. വാഹനം ബുള്ളറ്റ് പ്രൂഫ് ആണെന്ന് പറയേണ്ടതില്ലല്ലോ.
അംബാനി കുടുബത്തിലെ പാചകക്കാര്‍, ഗാര്‍ഡുകള്‍, ഹൗസ് കീപ്പിങ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ‘റോയല്‍’ പദവിയിലാണ് പരിഗണിക്കുന്നത്.
സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ ബോളീവുഡ് സെലിബ്രിറ്റികള്‍ വന്‍തുകയാണ് ചെലവഴിക്കുന്നത്. സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായ ഷേര 20 വര്‍ഷമായി അദ്ദേഹത്തോടൊപ്പമുണ്ട്. പ്രതിവര്‍ഷം രണ്ടു കോടി രൂപവരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്നാണ് അറിയുന്നത്. മകന്‍ തൈമൂറിനെ പരിചരിക്കുന്നതിന് പ്രതിഫലമായി കരീന കപൂര്‍ സഹായിക്ക് നല്‍കുന്നത് പ്രതിമാസം 1.50 ലക്ഷം രൂപയാണ്. ഓവര്‍ ടൈം ജോലി ചെയ്താല്‍ ഇത് 1.75 ലക്ഷം രൂപയാകും. ആമിര്‍ ഖാന്‍ അംഗരക്ഷകനായ യുവരാജ് ഷോര്‍പാണ്ഡെയ്ക്ക് നല്‍കുന്നത് പ്രതിവര്‍ഷം രണ്ട് കോടി രൂപയാണ്.
ഷാരൂഖ് ഖാന്റെ അംഗരക്ഷകനായ രവി സിഗ് പ്രതിവര്‍ഷം പ്രതിഫലമായി നേടുന്നതാകട്ടെ 2.5 കോടി രൂപയുമാണ്. ആഡംബര വസതിയുടെ ഫോട്ടോ പുറത്തുവന്നതിനെതുടര്‍ന്ന് ഏറെ സംസാര വിഷയമായ വ്യക്തിയാണ് എസ്ആര്‍കെയുടെ മാനേജരായ പൂജ ദദ്‌ലാനി. പ്രതിവര്‍ഷം ഏഴ് മുതല്‍ ഒമ്പത് കോടിവരെയാണ് അവരുടെ സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അവരുടെ ആസ്തി 50 കോടിയാണെന്നാണ് കണക്ക്.