ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി നടി അമ്പിളി ദേവി

കൊല്ലം: നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.
ഞായറാഴ്ച രാത്രിയോടെ ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു.

കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്. അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയാണ്.

 

Top