‘യുകെയിലുള്ള ആളുമായുളള ബന്ധം’: ആദിത്യന് മറുപടിയുമായി അമ്പിളി ദേവി

ടി അമ്പിളി ദേവിക്കെതിരെ നടനും ഭര്‍ത്താവുമായ ആദിത്യന്‍ കഴിഞ്ഞ ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താനുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പു വരെ അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. വിദേശത്തുള്ള അയാളുമായി ഫോണ്‍വിളിക്കുന്നതിന്റെ ചില സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി. ‘വിദേശത്തുള്ള അദ്ദേഹവുമായി ഒരു കല്യാണ ആലോചനവന്നിരുന്നുവെന്നത് സത്യമാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴിയാണ് ഈ പ്രപ്പോസല്‍ വരുന്നത്. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പിന്നീട് ആ ബന്ധം മുന്നോട്ടുപോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്, അല്ലാതെ മറ്റൊന്നും ആ ബന്ധത്തിലില്ല.’-അമ്പിളി ദേവി പറഞ്ഞു.

‘വിഡിയോ കോള്‍ ചെയ്തതാണ്. അതില്‍ എവിടെയെങ്കിലും മോശമായ കാര്യമുണ്ടോ? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും. വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ.’
‘എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചുപോയി. ഇത്രയും നന്നായി സംസാരിക്കുന്ന വ്യക്തി, സൗമ്യ ഇതൊക്കെ കണ്ടപ്പോള്‍ വിശ്വസിച്ചു. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.- അമ്പിളി ദേവി പറഞ്ഞു.

 

Top