കൊല്ലം: പുനലൂര്‍ കുന്നിക്കോട്ട് കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് നാലു മരണം.
ആംബുലന്‍സ് ഡ്രൈവര്‍ സുബിന്‍ തോമസ് കോശിയും പത്തനപുരം സ്വദേശികളായ ഫാത്തിമ ബീവിയും കൊച്ചുമകന്‍ ഷരീഫുമാണ് മരിച്ചത്. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പെട്ടത്.
മരിച്ചവരുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.