amended-it-law-not-to-tax-ancestral gold jewellery

gold

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് പിന്നാലെ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം).

അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം (32.25 പവന്‍) കൈവശം സൂക്ഷിക്കാം. പുരുഷന്മാര്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 12 പവന്‍ മാത്രമായിരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, പാരമ്പര്യമായി കിട്ടിയ സ്വര്‍ണത്തിന് ആദായനികുതി ഉണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം ആദായ നികുതി നിയമം ഭേദഗതി ചെയ്‌തെങ്കിലും ഇത് ബാധകമായിരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Top