താലിബാന്‍ നേതാക്കളെ ഉടന്‍ പിടികൂടണമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്

kabool

വാഷിംഗ്ടൺ:അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന താലിബാന്‍ നേതാക്കളെ ഉടന്‍ പിടികൂടണമെന്ന് പാക്കിസ്ഥാനോട് താക്കീതുമായി അമേരിക്ക. കാബൂളിലെ ഇന്റര്‍ കോണ്ടിനെറ്റല്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന് പിന്നലെയാണ് വൈറ്റ്ഹൗസ് ഈ പ്രസ്താവന ഇറക്കിയിരിക്കുന്നത്.ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

താലിബാന്‍ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് തങ്ങള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് മണ്ണില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്തുണ നല്‍കുന്നതിന് പകരം തടയുകയാണ് വേണ്ടെതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആക്രമണത്തില്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച അഫ്ഗാന്‍ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും.ശത്രുക്കളെ തുടച്ച് നീക്കുന്നത് വരെ പോരാട്ടം തുടരും. ലോകത്തേക്ക് ഭീകരവാദം കയറ്റി അയക്കുകയാണ് താലിബാനെന്നും സാന്‍ഡേസ് പറഞ്ഞു.

Top