വാഷിംഗ്ടണ്‍: ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് അമേരിക്ക.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് ഈ വിവരം വ്യക്തമാക്കിയത്.
എന്നാല്‍ അത് എത്ര കാലം നീളുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയ ഇനിയും അമേരിക്കന്‍ മുന്നറിയിപ്പുകള്‍ ലംഘിച്ചാല്‍ നയതന്ത്ര സഹകരണം വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നോട് പറഞ്ഞിട്ടുള്ളതെന്നു വ്യക്തമാക്കിയ ടില്ലേഴ്സണ്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാവണമെന്ന് ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയയുമായി ഇനി ചര്‍ച്ചകള്‍ക്ക് സാധ്യതകളില്ലെന്നും ഇതുവരെയുള്ള എല്ലാ ധാരണകളും ഉത്തരകൊറിയ ലംഘിച്ച ചരിത്രമാണുള്ളതെന്നും ട്രംപ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. കിം ജോംഗ് ഉന്നിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് യുദ്ധ സാധ്യത സംബന്ധിച്ച് പരോക്ഷമായ മുന്നറിയിപ്പ് അന്ന് നല്‍കുകയും ചെയ്തിരുന്നു.