റഷ്യയെ കൊലയാളി സംഘമായും, അധിനിവേശക്കാരായും ചിത്രീകരിക്കുന്നവർ, ചരിത്രം പഠിക്കണം.
ചൈന, സിറിയ, കൊറിയ, ഇറാൻ, ഗ്വാണ്ടിമാല, ടിബറ്റ്, ഇന്തോനേഷ്യ, ക്യൂബ, കോംങ്കോ, ഡൊമനിക്കൻ റിപ്പബ്ലിക്ക്, വിയറ്റ്നാം, ബ്രസീൽ, ലാവോസ് , പെറു, ഗ്രീസ്, കമ്പോഡിയ, ചിലി, അർജൻ്റീന, അങ്കോള, തുർക്കി, പോളണ്ട്, എൽ സാൽവദോ, നിക്കരാഗ്വാ, കംബോഡിയ, ലബനൻ, ഇറാൻ, ഫിലിപ്പിയൻസ്, പനാമ, ഹയ്ത്വി, ഇറാക്ക്, കുവൈറ്റ്, സൊമാലിയ, ബോഴ്സിനിയ, സുഡാൻ, അഫ്ഗാനിസ്ഥാൻ, യുഗോസ്ലാവിയ, തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പലവട്ടം ചോരപ്പുഴ ഒഴുക്കിയ ചെകുത്താനാണ് അമേരിക്ക.രാഷ്ട്ര തലവൻമാരെ ഉൾപ്പെടെ കൊന്നു തള്ളിയ ചരിത്രവും ഇവർക്കുണ്ട്.
1999-ലെ ആക്രമണത്തിൽ യുഗോസ്ലാവീയ എന്ന രാജ്യം തന്നെയാണ് ഇല്ലാതായത്. നാറ്റോയും അമേരിക്കയും ആക്രമിച്ചപ്പോൾ, 6 തുണ്ടായാണ് ആ രാജ്യം മാറിയിരിക്കുന്നത്. സൊമാലിയയിലാകട്ടെ, ആഴ്ചകൾ ഇടവിട്ടാണ്, അമേരിക്ക ബോംബിങ്ങ് നടത്തുന്നത്.
സിറിയയിൽ ഇന്നും അവർ താവളമടിച്ചു കിടക്കുകയാണ്. യു.എൻ അംഗത്വമുള്ള രാജ്യമായിട്ടു പോലും, ഇതിനെ ചോദ്യം ചെയ്യാൻ, ഒരു ‘യുഎന്നും’ വന്നിട്ടില്ല. റഷ്യക്കെതിരെ ഇപ്പോൾ യു.എന്നിൽ പൊങ്ങിയ കൈകൾ, ഈ രാജ്യങ്ങളിലെല്ലാം, അമേരിക്കയും നാറ്റോയും ആക്രമണങ്ങൾ നടത്തുമ്പോൾ എവിടെ ആയിരുന്നു എന്നതിനും, മറുപടി പറയേണ്ടതുണ്ട്.(വീഡിയോ കാണുക)