ബ്രസീലില്‍ നിന്നുള്ള മാംസ ഇറക്കുമതിക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: ബ്രസീലില്‍ നിന്നുള്ള മാംസ ഉത്പന്നങ്ങള്‍ താത്കാലികമായി നിരോധിച്ച് അമേരിക്ക.

അമേരിക്കന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യോത്പന്നങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം.

കഴിഞ്ഞ മാര്‍ച്ചില്‍ നിരവധി രാജ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ള മാംസ ഇറക്കുമതി നിരോധിച്ചിരുന്നു. എന്നിട്ടും യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ ബ്രസീലില്‍ നിന്നുള്ള മാംസ ഉത്പന്നങ്ങള്‍ പരാജയപ്പെട്ടതോടെ താത്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ യുഎസ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഭക്ഷ്യസുരക്ഷാ പരിശോധന വിഭാഗം 11 ശതമാനം ബ്രസീലിയന്‍ ബീഫ് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെന്ന് യുഎസ് കാര്‍ഷിക വകുപ്പ് പ്രസ്താവന കുറിപ്പില്‍ പറഞ്ഞു.

Top