വാഷിങ്ടന്‍: അമേരിക്കയില്‍ ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങ് അമേരിക്കയില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വ്യക്തി വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈനയ്ക്ക് കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിലക്ക് ഒഴിവാക്കുവാന്‍ വേണ്ടി അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക്ടോക് വാങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഒറാക്കിള്‍, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ആപ് വാങ്ങാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ദേശസുരക്ഷയെ ബാധിക്കുമെന്ന കാരണത്താല്‍ ഇന്ത്യ ജൂണില്‍ ടിക്ടോക്, വീ ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചിരുന്നു.