ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം എല്ലാ രാജ്യക്കാരെയും ബാധിക്കുമെന്ന് ആഗോള ഇ- കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ. വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതം 20 വര്‍ഷം നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കുമെന്നും, അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരം എന്ന് ജാക് മാ അഭിപ്രായപ്പെട്ടു. വിശ്വാസ്യത കെട്ടിപ്പടുക്കാന്‍ മികച്ച മാര്‍ഗമാണ് വ്യാപാരമെന്നും,പരസ്പരം പോരടിക്കാനുള്ള വാളല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്- ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.