ജി 20 ഉച്ചകോടി ; വ്യാപാര യുദ്ധത്തിനിടെ അമേരിക്ക-ചെെന കൂടിക്കാഴ്ച്ച

ബ്യൂണസ് ഐറിസ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ജി 20 ഉച്ചകോടിയില്‍ താല്‍കാലിക വിരാമം.

അര്‍ജന്റീനയില്‍ ഡോണള്‍ഡ് ട്രംപ്-ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടന്നു. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച.

ജി20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അത്താഴ വിരുന്നിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന വിശദമായ ചര്‍ച്ചക്കു മുന്നോടിയായാണ് ഇരുനേതാക്കളും ഒരുമിച്ചിരുന്നത്.

അമേരിക്ക-ചൈന വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ചര്‍ച്ചകള്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചൈനയും പ്രതികരിച്ചു.

ജൂലൈ മുതൽ അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര അസ്വസ്ഥതകൾക്കാണ് താല്‍കാലിക വെടിനിർത്തലായിരിക്കുന്നത്.

രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങിനും പുറമെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 200 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി 10 ശതമാനത്തിൽ തന്നെ നിലനിർത്താമെന്ന് അമേരിക്ക സമ്മതിച്ചു. ഇത് 25 ശതമാനം വരെ കൂട്ടിയേക്കാമെന്നാണ് നേരത്തെ അമേരിക്ക അറിയിച്ചത് .

അടുത്ത ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടി ചൈനയും തിരിച്ചടിച്ചിരുന്നു. ഈ തീരുമാനമാണ് ഇരു രാജ്യങ്ങളും താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് ചർച്ചകളിലൂടെ പ്രശ്‍നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.

Top