വാഷിംങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍. ആയുധ കൈമാറ്റം ഉള്‍പ്പെടെയുള്ള മേഖലകളെ വ്യാപാരയുദ്ധം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന്റെ മുന്നറിയിപ്പുമായി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ട് അസീവ്‌ഡോ രംഗത്തെത്തി. റിയോഡി ജനീറോയില്‍ മാധ്യമങ്ങളെ കണ്ട ഡയറക്ടര്‍ ജനറല്‍, ആഗോള വ്യാപാര യുദ്ധം തുടരുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്ന് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും, പ്രശ്‌നം അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയില്‍ നിന്നെത്തുന്ന 2000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായത്.