ബെയ്ജിംങ്: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന രംഗത്ത്. ഹുയാഗ്യാന്‍ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ എത്തിയതായും, ഇത്തരത്തില്‍ അമേരിക്ക ചൈനയുടെ പരമാധികാരത്തിനുമേല്‍ കടന്നു കയറുവാന്‍ ശ്രമിക്കുകയാണെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിക്കുന്നു.
യുഎസ്എസ് ഹോപ്പര്‍ യുദ്ധക്കപ്പലാണ് ഹുയാഗ്യാന്‍ ദ്വീപിനു സമീപമെത്തിയതെന്നും അമേരിക്ക തുടര്‍ച്ചയായി ചൈനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ചൈന വ്യക്തമാക്കുന്നത്.
എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രദേശത്ത് പട്രോളിംഗ് നടത്തിയതെന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ, ചൈനയുടെ പരമാധികാരത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ചൈനയ്ക്കു സ്വീകരിക്കാമെന്നും യുഎസ് കൂട്ടിച്ചേര്‍ത്തു.