കണ്ണൂര്‍: അമേരിക്കയില്‍ നിന്ന് കണ്ണൂരിലെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍. ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയിലെ ഒരു റിസോര്‍ട്ടിലെത്തിയ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്.
അതിനിടെ കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. മാനന്തവാടിയില്‍ നിന്നുള്ള ബസിലെത്തിയ ഫ്രാന്‍സ് സ്വദേശികളായ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേ സമയം കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി.