അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് ; മരിച്ചവരുടെ എണ്ണം 1,38,247

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,38,247 ആയി.

15,49,469 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,28,303 , കലിഫോര്‍ണിയ- 3,36,037, ഫ്‌ളോറിഡ- 2,82,435, ടെക്‌സസ്- 274,712, ന്യൂജഴ്‌സി- 1,81,366, ഇല്ലിനോയിസ്- 1,55,931, അരിസോണ- 1,23,824, ജോര്‍ജിയ- 1,20,569, മസാച്യുസെറ്റ്‌സ്- 1,11,827, പെന്‍സില്‍വാനിയ- 1,00,378.

മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,445, കലിഫോര്‍ണിയ- 7,096, ഫ്‌ളോറിഡ- 4,277, ടെക്‌സസ്- 3,340, ന്യൂജഴ്‌സി- 15,639, ഇല്ലിനോയിസ്- 7,394, അരിസോണ- 2,245, ജോര്‍ജിയ- 3,026, മസാച്യുസെറ്റ്‌സ്- 8,330, പെന്‍സില്‍വാനിയ- 6,963.

Top