വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 1,49,849 പേരാണ് ഇതുവരെ അമേരിക്കയില്‍ മരണമടഞ്ഞതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഇതുവരെ 43,71,839 പേര്‍ക്കാണ് രോഗം ബാധിച്ചത്. 20,90,129 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഇനിപറയുന്നവയാണ്. കലിഫോര്‍ണിയ-4,59,195, ന്യൂയോര്‍ക്ക്-4,39,885, ഫ്‌ളോറിഡ-4,23,855, ടെക്‌സസ്-3,97,992, ന്യൂജെഴ്‌സി-1,85,117, ഇല്ലിനോയിസ്-1,72,666, ജോര്‍ജിയ-1,67,953, അരിസോണ-1,62,014, മസാച്യുസെറ്റ്‌സ്-1,15,637, നോര്‍ത്ത് കരോലിന-1,12,771.