അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക് ; മരണം 1,43,834

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക് കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 39,61,429 പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്.

രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,43,834 ആയി. 18,49,989 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.

രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,34,871, കലിഫോര്‍ണിയ- 3,99,898, ഫ്‌ളോറിഡ- 3,60,394, ടെക്‌സസ്- 3,47,135, ന്യൂജഴ്‌സി- 1,83,114, ഇല്ലിനോയിസ്- 1,63,923, ജോര്‍ജിയ- 1,45,575, അരിസോണ- 1,45,183, മസാച്യുസെറ്റ്‌സ്- 1,13,789, പെന്‍സില്‍വാനിയ- 1സ06,498.

മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,584, കലിഫോര്‍ണിയ- 7,769, ഫ്‌ളോറിഡ- 5,075, ടെക്‌സസ്-4,181, ന്യൂജഴ്‌സി- 15,804, ഇല്ലിനോയിസ്- 7,494, ജോര്‍ജിയ- 3,176, അരിസോണ- 2,784, മസാച്യുസെറ്റ്‌സ്- 8,433, പെന്‍സില്‍വാനിയ-7,088.

Top