സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യം; സൈനിക ചര്‍ച്ചയുമായി ഉത്തര-ദക്ഷിണ കൊറിയകള്‍

kim-jong

ടോക്കിയോ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉന്നതതല സൈനിക ചര്‍ച്ചകള്‍ നോര്‍ത്ത് കൊറിയയിലെ പന്മുഞ്ഞോയില്‍ നടക്കുന്നു. വ്യാഴാഴ്ച ആരംഭിച്ച യോഗത്തില്‍ കൊറിയന്‍ പെനിന്‍സുലയിലെ സംഘര്‍ഷം ലഘൂകരിക്കുവാനും, കൊറിയന്‍ ഉച്ചകോടിയില്‍ തീരുമാനിച്ച കരാറുകള്‍ നടപ്പിലാക്കുവാനുമുള്ള ചര്‍ച്ചകള്‍ നടത്തും.

U-KKK

കൊറിയന്‍ പീപ്പിള്‍സ് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ആന്‍ ഇക്ക് സാന്‍ ഉത്തര കൊറിയയെ പ്രതിനിധീകരിച്ചും, കൊറിയന്‍ ജനറല്‍ ആര്‍മി മേജര്‍ ജനറല്‍ കിം ഡു ജ്യൂന്‍ ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു.

മാരിടൈം അതിര്‍ത്തി ഭാഗത്ത് യാദൃശ്ചികമായി സൈനിക സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ തങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് ഇരു നേതാക്കളും കരുതുന്നത്.

jjjjjj

മേയ് 16ന് ദക്ഷിണ കൊറിയയുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ ഉത്തരകൊറിയ റദ്ദാക്കിയിരുന്നു. അമേരിക്കയുമായും, ദക്ഷിണ കൊറിയയുമായും ആയുധനിരായുധീകരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉത്തരകൊറിയ.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

TRUMPH-KIM-212

ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നതായിരുന്നു കൂടിക്കാഴ്ച.

Top