വാഷിംഗ്ടണ്‍: വെനസ്വേലയില്‍ രണ്ടു പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരേ അമേരിക്ക.
നേതാക്കളുടെ അറസ്റ്റിനു പിന്നാലെ രാജ്യത്തെ സ്ഥിതിഗതികള്‍ പരിഭ്രമപ്പെടുത്തുന്നതാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. വോട്ടെടുപ്പ് അംഗീകരിക്കില്ലെന്നും നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ അസംബ്ലിക്ക് എതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വെനസ്വേലയില്‍ രണ്ടു പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായത്. ലിയോപ്പോള്‍ദ് ലോപ്പസ്, അന്റോണിയോ ലെഡെസ്മാ എന്നിവരാണു പിടിയിലായത്.
ഞായറാഴ്ചത്തെ വോട്ടെടുപ്പു പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള കോണ്‍ഗ്രസിനെ മറികടന്ന് സോഷ്യലിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപംനല്‍കുന്ന വിധത്തില്‍ ഭരണഘടന തിരുത്തിയെഴുതുകയാണ് മഡുറോയുടെ ലക്ഷ്യം.