അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി

വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കേര്‍പ്പെടുത്തിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടികള്‍. അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികളെന്നാണ് ട്രംപിന്റെ വാദം.

Top