ടെന്നസി: അമേരിക്കയില്‍ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ടെന്നസിയിയിലാണ് അന്‍പത്താറുകാരനായ ഖണ്ഡു പട്ടേൽ കൊല്ലപ്പെട്ടത്. എട്ടു മാസമായി വൈറ്റ്ഹേവനിലെ മോട്ടലിൽ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം.
ഖണ്ഡുവിന്റെ ഭാര്യയും കുട്ടികളും ഇതേ മോട്ടലിലാണ് താമസിക്കുന്നത്.
വെടിവയ്പിന്റെ കാരണം വ്യക്തമല്ല. അക്രമിയെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഫെബ്രുവരിക്കുശേഷം അഞ്ചാമത് ആളാണ് അമേരിക്കയില്‍ വിവിധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും വംശീയാതിക്രമങ്ങളായിരുന്നു.