സി ഐ എ ഡയറക്ടര്‍ മൈക്ക് പോംപയോ കിം ജോങുമായി രഹസ്യസന്ദര്‍ശനം നടത്തിയെന്ന് സൂചന

KING

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുടെ ഡയറക്ടര്‍ മൈക്ക് പോംപയോ ഉത്തര കൊറിയയിലെത്തുകയും കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍. മൈക്ക് പോംപയോയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച വസ്തുത വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും, ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ കുറിച്ച് ട്രംപിനും കിമ്മിനും നേരിട്ട് ചര്‍ച്ചകള്‍ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മുന്നോടിയായാണ് രഹസ്യസന്ദര്‍ശനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top