സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യറികമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ അമേരിക്ക ആവശ്യപ്പെട്ടു.
കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യറിക്ക് മുമ്പാകെ ഹാജരാകാന്‍ അമേരിക്ക ആവശ്യപ്പെട്ടത്.
സ്വകാര്യ വിവരങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്തതിനെ ശക്തമായി വിമര്‍ശിച്ച കമ്മിറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം, ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന ആവശ്യം സക്കര്‍ ബര്‍ഗ് നിരസിച്ചു. തനിക്ക് പകരം കമ്പനി മേധാവികളെ അയക്കാമെന്ന നിലപാടിലാണ് സക്കര്‍ ബര്‍ഗ്.