America restricts large electronic devices flights response indian aviation

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ്.

വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ച് രാജ്യത്തെ വ്യോമയാന വകുപ്പിന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബായ്, അബുദാബി, ജിദ്ദ, റിയാദ്, ദോഹ, കുവൈത്ത് സിറ്റി അടക്കമുള്ള സ്ഥലങ്ങള്‍ക്കാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്.

അമേരിക്കന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയുള്ളുവെന്നും ഡിജിസിഎ അറിയിച്ചു.

ചൊവാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. ഭീകരര്‍ വിമാനങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു വിലക്കെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

Top