കരാക്കസ്: വെനസ്വേലയില്‍ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഹിതപരിശോധന നടക്കുന്നതിനെ അക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വക്താവ് ഹെതര്‍ നൊവെര്‍ട്ട്.
ഭരണഘടനാ സ്ഥാപനങ്ങളുടെ അടിത്തറയിളക്കുന്ന, മഡുറോയുടെ നിലപാട് എതിര്‍ത്ത് തോല്‍പിക്കപ്പെടേണ്ടെതാണെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്ന സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തപ്പെടണമെന്നും ഹെതര്‍ നൊവെര്‍ട്ട് വ്യക്തമാക്കി.
ജനഹിതത്തിനെതിരായുള്ള, മഡുറോയുടെ എല്ലാ നീക്കങ്ങള്‍ക്കെതിരെയും മറ്റ് രാജ്യങ്ങളും പ്രതിഷേധമറിയിക്കണമെന്ന് ഹെതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം 72ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 98 ശതമാനം ആളുകളും നിക്കോളാസ് മഡുറോയുടെ ഭരണത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് വിവരം. പ്രതിപക്ഷം സംഘടിപ്പിച്ച പ്രതീകാത്മക ഹിപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നേരത്തെ, മൂന്നു മാസത്തിലേറെയായി ഇവിടെ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 2500ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ത്തന്നെയാണ്. നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനും ഭരണഘടനാ ഭേദഗതി വരുത്താനുമുള്ള നീക്കങ്ങളാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.