അങ്കാറ: സിറിയയില്‍ 250 അധിക യുഎസ് സൈനികരെ വിന്യസിക്കാന്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു.
രാജ്യത്തെ ഐഎസ് ഭീകരര്‍ക്കെതിരെ നീക്കങ്ങള്‍ നടത്താന്‍ വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച സൈനികരെയാണ് സിറിയയിലേക്ക് അയക്കുന്നത്.
ഐഎസിനെ പ്രതിരോധിക്കാന്‍ സിറിയയില്‍ സൈന്യം പോരാട്ടം തുടരുന്നതിനിടെയാണ് 250 ഓളം വരുന്ന പ്രത്യേക യുഎസ് സേനയെ സിറിയയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
ജര്‍മനിയിലെ ഹാനോവറില്‍ ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കലിനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. ഐസിനെതിരെ യുഎസ് മാത്രമല്ല ആഗോളതലത്തില്‍ തന്നെ ശക്തമായ നടപടികള്‍ എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്താന്‍ ഒരുമിച്ചുനില്‍ക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
ഐഎസിനെതിരെ പോരാടുന്ന സിറിയയിലെ സായുധ സേന യുഎസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.