തുര്‍ക്കി:തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്ക. തുര്‍ക്കിയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. അതേസമയം അമേരിക്കയുടെ തീരുമാനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗണ്‍ വ്യക്തമാക്കി.
കറന്‍സിയുടെ മൂല്യത്തേക്കാള്‍ ഡോളര്‍ വളരെ കരുത്താര്‍ജിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയുമായുള്ള അമേരിക്കയുടെ ബന്ധം അത്ര സുഖമുള്ളതല്ല എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ സ്റ്റീല്‍, അലുമിനിയും ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഉയര്‍ത്തിയത്. അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനവും, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനവും അധിക തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്.
അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുര്‍ക്കിയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും രജബ് തയിബ് എര്‍ദോഗണ്‍ പറഞ്ഞു. അതേസമയം അമേരിക്കയുമായുള്ള വ്യാപാര ബന്ധം വഷളായതിനെ തുര്‍ന്ന് തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം 14 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാണിജ്യ വ്യാപാര മേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും സാഹചര്യം കൂടുതല്‍ വഷളാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.