ശത്രുരാജ്യത്തിന്റെ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യാന്‍ സൈബര്‍ പ്രതിരോധമൊരുക്കാനൊരുങ്ങി അമേരിക്ക

ഹിരാകാശത്തെ ശത്രുരാജ്യങ്ങളുടെ സേനയുടെ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യാന്‍ പ്രാപ്തമായ സൈബര്‍ പ്രതിരോധമൊരുക്കാനൊരുങ്ങി അമേരിക്ക. ഭൂമിയെ ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഒരു ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഐബിടി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് ബഹിരകാശം ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യുകയും ഭൂമിയ്ക്ക് നേരെ നില്‍ക്കുന്ന അതിന്റെ ക്യാമറ ചന്ദ്രനിലേക്ക് തിരിച്ചുവെക്കുകയുമാണ് ഹാക്കര്‍മാര്‍ക്കുള്ള ഉദ്യമം. ഒപ്പം ഗ്രൗണ്ട് സ്റ്റേഷന്‍ ഹാക്ക് ചെയ്യാനും ഇവരെ അനുവദിക്കും.

തിരഞ്ഞെടുത്ത ഹാക്കര്‍മാര്‍ക്ക് മാത്രമേ ഹാക്ക് ചെയ്യാനുള്ള അനുവാദമുള്ളു. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 2020 ല്‍ നടക്കുന്ന ഡിഫ്കോണ്‍ കോണ്‍ഫറന്‍സില്‍ അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനാവും.

Top