American Airlines flight diverted to St. John’s with injured

സെന്റ് ജോണ്‍സ്: മയാമിയില്‍ നിന്ന് മിലാനിലേക്കുള്ള യാത്രക്കിടയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

മൂന്ന് ജീവനക്കാര്‍ക്കും നാലു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് റോസ് ഫീന്‍സ്റ്റീന്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുലുക്കത്തെ തുടര്‍ന്ന് കാനഡയുടെ കിഴക്കന്‍ തീരത്തുള്ള ന്യൂഫൗണ്ട് ലാന്റ് പ്രവിശ്യയിലാണ് വിമാനം ഇറക്കിയത്. അവിടെ നിന്നും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി.

192 യാത്രക്കാരും പതിനൊന്ന് ജീവനക്കാരുമായിരുന്നു ബോയിങ്ങ് 767 വിമാനത്തിലുണ്ടായിരുന്നത്. പരിക്കേല്‍ക്കാത്ത യാത്രക്കാരെ മിലാനില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

Top