ബീജിംഗ്: ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ പൗരനെ ഉത്തരകൊറിയ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ദക്ഷിണകൊറിയയില്‍ ജനിച്ച അമേരിക്കന്‍ പൗരന്‍ കിം ദോങ് ചുള്ളിനാണ് ജയില്‍ ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലേബര്‍ ക്യാമ്പില്‍ കഠിനമായ തൊഴിലുകള്‍ ചെയ്യുന്നതടക്കമാണ് ശിക്ഷ.
ചാരവൃത്തി നടത്താന്‍ തനിക്ക് ദക്ഷിണകൊറിയ പണം തന്നതായി പറഞ്ഞുകൊണ്ട് കിം കഴിഞ്ഞ മാസം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ കുമ്പസാരവുമായി പ്രത്യക്ഷപ്പെട്ടിരുന്നു.
മാര്‍ച്ചില്‍ അമേരിക്കന്‍ പൗരനായ ഒരു വിദ്യാര്‍ത്ഥിയെ ഉത്തരകൊറിയ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.