കൊല്ലം: കുളക്കട പഞ്ചായത്ത് ആഗോള കമ്പനികളുടെ തൊഴില്‍ ഹബ്ബാകുന്നു. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കില്‍പാര്‍ക്കിലാണ് അമേരിക്കന്‍ കമ്പനിയായ ജിആര്‍ 8 അഫിനിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.
കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികള്‍ തൊഴില്‍ അവസരമൊരുക്കുന്നത്. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും അവസരങ്ങള്‍ വ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചന. കൂടുതല്‍ ആഗോള കമ്പനി പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്ന അമേരിക്കന്‍ കമ്പനിയാണ് ജിആര്‍ 8 അഫിനിറ്റി സര്‍വീസസ്. വര്‍ക്ക് നിയര്‍ ഹോം എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം മന്ത്രി കെഎന്‍ ബാലഗാപോലാണ് സ്വന്തം മണ്ഡലത്തില്‍ തൊഴില്‍ ഹബ്ബിന് പിന്നില്‍. ആദ്യ ഘട്ടത്തില്‍ 18 പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചത്.
ആസാപിലെ എന്റോള്‍ഡ് ഏജന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉദ്യോഗാത്ഥികള്‍ക്കുമുണ്ട്.