മനാഗ്വ: അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനു പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.
രാജ്യതലസ്ഥാനമായ മനാഗ്വയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പെന്‍ഷന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നിരുന്നു. വെള്ളിയാഴ്ച നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രക്ഷോഭകരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്‍ഷന്‍ ഓഹരി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമായത്.