വാഷിങ്ടണ്‍:യുഎസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നു ആരോപണം.
വിസ്‌കോസിന്‍ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില്‍ സ്റ്റെയ്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നാണ് അവരുടെ ആവശ്യം
മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് വിസ്‌കോസിനില്‍ നിന്ന് 10 ഇലക്ടറല്‍ വോട്ടാണ് ലഭിച്ചത്.
റീ കൗണ്ടിങ്ങില്‍ ഈ വോട്ടുകള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹില്ലരിക്ക് ലഭിച്ചാലും നിലവിവലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. കാരണം ട്രംപിന് മിഷിഗണില്‍നിന്ന് 16 ഉം, പെന്‍സില്‍വാനിയയില്‍ നിന്ന് 20 വോട്ടുകളുമാണ് ലഭിച്ചത്.
റീകൗണ്ടിങ്ങില്‍ ഇത്രയും വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ ഹില്ലരിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കു.
ഗ്രീന്‍ പാര്‍ട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വിസ്‌കോസിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റീകൗണ്ടിങ് അടുത്ത ആഴ്ച നടന്നേക്കുമെന്ന് ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു.
വിവാദങ്ങളെപ്പറ്റി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഡൊണാള്‍ഡ് ട്രംപോ പ്രതികരിച്ചിട്ടില്ല.