അമേരിക്ക : ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ലങ്കാഷയറില്‍ നിന്നുമുള്ള മദ്രസ അധ്യാപകന് 25 വര്‍ഷക്കാലം ജയില്‍ശിക്ഷ. 32കാരനായ ഹുസ്‌നെയിന്‍ റാഷിദിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് രക്ഷിതാക്കളുടെ വീട്ടില്‍ നിന്നും പിടികൂടിയത്. ഈ സമയത്ത് ഇയാള്‍ കുഴഞ്ഞു വീഴുന്നതായി അഭിനയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിരുന്നു.
മുന്‍ വെബ് ഡിസൈനറായ ഇയാളെ 25 വര്‍ഷക്കാലത്തേക്കാണ് കോടതി അകത്താക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുത്തതോടൊപ്പം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് സമ്മതിച്ചതോടെയാണ് ശിക്ഷ.
എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പിന്റെ സഹായത്തോടെയാണ് തീവ്രവാദികളോട് ഒറ്റപ്പെട്ട അക്രമങ്ങള്‍ അഴിച്ചുവിടാന്‍ റാഷിദ് ആഹ്വാനം ചെയ്തത്. വൂള്വിച്ച് ക്രൗണ്‍ കോടതിയിലായിരുന്നു വിചാരണ നടന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ സൗത്ത് ലണ്ടനിലെ തോമസ് ബാറ്റര്‍സീയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച ജോര്‍ജ്ജ് രാജകുമാരനെ ലക്ഷ്യം വെയ്ക്കാനുള്ള ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
രാജകുടുംബത്തെയും വെറുതെ വിടരുത്, സ്‌കൂള്‍ നേരത്തെ ആരംഭിക്കും എന്ന തലക്കെട്ടോടെയാണ് കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും മകനായ നാല് വയസ്സുകാരന്റെ ചിത്രം നല്‍കിയത്. ഐസ്‌ക്രീമില്‍ വിഷം വെയ്ക്കാനും, റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുമ്പോള്‍ സ്‌ഫോടനം നടത്താനും, ആരാധകരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്ലാം മതാധ്യാപകന്‍ ആവശ്യപ്പെട്ടത്.