American Hellfire missile was diverted to Cuba

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഹെല്‍ഫയര്‍ മിസൈല്‍ അപ്രത്യക്ഷമായി. പിന്നീട് പ്രത്യക്ഷപ്പെട്ടത് ക്യൂബയിലാണ്. സ്‌പെയിനില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന മിസൈലാണ് കാണാതാവുകയും പിന്നീട് ക്യൂബയിലുണ്ടെന്ന് വ്യക്തമാവുകയും ചെയ്തത്.

നാറ്റോ സൈനികാഭ്യാസത്തിനായി സ്‌പെയിനിലേയ്ക്ക് കൊണ്ടുപോയ മിസൈല്‍ തിരിച്ചുകൊണ്ടുവരുകയായിരുന്നു. ഇത് സംബന്ധിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വ്യോമസേന ഉപയോഗിയ്ക്കുന്ന മിസൈലാണിത്. അതേ സമയം ക്യൂബയുമായി ബന്ധം മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും മിസൈല്‍ തിരികെയെത്തിയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളുമായി മിസൈല്‍ സാങ്കേതികവിദ്യ പങ്കു വയ്ക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും അമേരിക്കയ്ക്കുള്ളത്.

മിസൈല്‍ മാഡ്രിഡില്‍ നിന്ന് പാരീസിലേയ്ക്കും അവിടെ നിന്ന് ക്യൂബന്‍ തല്സ്ഥാനമായ ഹവാനയിലേയ്ക്കും എത്തിയതായാണ് റിപ്പോര്‍ട്ട്. 2014 ജൂണിലാണ് അമേരിക്കയ്ക്ക് മിസൈല്‍ നഷ്ടപ്പെട്ടത്.

മിസൈല്‍ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ തടസമാകുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നീണ്ടകാലത്തെ പോരിന് ശേഷം നയതന്ത്രം ബന്ധം പുനസ്ഥാപിച്ച് ഇരു രാജ്യങ്ങളും എംബസികള്‍ തുറന്നത് 2015 ജൂലൈയിലാണ്.

Top