ഹൂസ്റ്റണ്‍: പ്രളയ ദുരിത ബാധിത പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ എന്‍ജിഒ ആയ സേവാ ഇന്റര്‍നാഷണല്‍ 10,000 യുഎസ് ഡോളര്‍ നല്‍കും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന വിവരം പ്രസ്താവനയിലൂടെയാണ് സംഘടന അറിയിച്ചത്.
ഭക്ഷണപൊതികളും പാചക കിറ്റുകളും വിതരണം ചെയ്യുന്നതിന് 5000 സേവാ വോളന്റിയര്‍മാരാണുള്ളത്. കൂടാതെ സൗജന്യ കിച്ചനുകളും മെഡിക്കല്‍ ക്യാംപുകളും തുറക്കുന്നുണ്ട്. അടിയന്തിര സഹായമെന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ 10,000 യുഎസ് ഡോളര്‍ നല്‍കിയതെന്ന് സംഘടനയുടെ ദുരിതശ്വാസ ഡയറക്ടര്‍ സ്വദേശ് കതൊച്ച് പറയുന്നു.
ഇന്ത്യയിലെ തങ്ങളുടെ പാര്‍ട്ണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് മറ്റ് ദുരിതാശ്വാസ ഏജന്‍സികളുമായി ചേര്‍ന്ന് തങ്ങളുടെ വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി മലയാളികളുള്ള ഹൂസ്റ്റണില്‍ കേരളത്തിലെ പ്രളയം മൂലം ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.