അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ വുലുതാക്കാനുളള തീരുമാനവുമായി അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. 2021 സീസണ്‍ മുതല്‍ ലീഗില്‍ 30 ടീമുകള്‍ ആക്കാനാണ് അസോസിയേഷന്റെ തീരുമാനം. നിലവില്‍ 24 ടീമുകളാണ് ലീഗില്‍ ഉള്ളത്.
നിലവില്‍ മത്സരങ്ങള്‍ നടക്കുന്നത് 12 ടീമുകള്‍ ഉള്ള രണ്ട് സോണുകളായിട്ടാണ്. പ്രൊമോഷനോ റിലഗേഷനോ ഇല്ലാത്തതിനാല്‍ വിമര്‍ശനങ്ങള്‍ ഒരുപാട് നേരിടുന്ന എം എല്‍ എസ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കും. ടീമില്‍ ഇത്രയും അംഗങ്ങള്‍ ഉണ്ടെങ്കില്‍ സെക്കന്‍ഡ് ഡിവിഷന്‍ തുടങ്ങാമല്ലോ എന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്യം.