ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ജോണ്‍ പ്രൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രൈന്‍ ഇന്നലെയാണ് മരിച്ചത്.
മാര്‍ച്ച് അവസാന ആഴ്ചയാണ് പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളായിരുന്നു പ്രൈന്‍.
1970 കളുടെ തുടക്കത്തിലാണ് പ്രൈന്‍ ഗായകനെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഇതിനു മുമ്പ് അദ്ദേഹം പോസ്റ്റ്മാനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഗാനരചയിതാവും ഗായകനുമായ പ്രൈന്‍ രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗവും അദ്ദേഹത്തിന് പിടിപെട്ടിരുന്നു.
ഐതിഹാസിക ജാസ് താരം മൈല്‍സ് ഡേവിസിന്റെ ശിഷ്യനായിരുന്നു റോണി, ദ വിസിറ്റ്, ലവ് ജോണ്‍സ് എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനത്തില്‍ പങ്കുവഹിച്ചു. പിയാനോ വായനക്കാരി ഗെറി അലന്‍ ആയിരുന്നു ഭാര്യ. രണ്ടു പുത്രിമാരുണ്ട്. 1994-ല്‍ ഗ്രാമി ലഭിച്ചു.
ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ട്രൂപ്പിന്റെ സഹസ്ഥാപകനാണ് ഷ്‌ലെസിംഗര്‍. ടോം ഹാങ്ക്‌സിന്റെ ‘ദാറ്റ് തിംഗ് യു ഡു’വില്‍ ഗാനരചയിതാവായിരുന്നു. എ കോര്‍ബര്‍ട്ട് ക്രിസ്മസ് – ദ ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് ഓഫ് ഓള്‍ എന്ന കോമഡി ചിത്രത്തിന് 2009-ല്‍ ഗ്രാമി ലഭിച്ചു. മൂന്നുതവണ എമ്മി അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.