വാഷിങ്ടണ്‍: യുഎസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 16 സൈനികര്‍ അറസ്റ്റില്‍. മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സൈനികരാണ് അറസ്റ്റിലായത്.
യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള പെന്‍ഡില്‍ടണ്‍ ബേസ് ക്യാമ്ബില്‍ ബറ്റാലിയന്‍ രൂപീകരണത്തിനിടെയാണ് അറസ്റ്റ്. രു മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് യു.എസ് സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം ആദ്യം ക്യാമ്പിലെ രണ്ട് സൈനികര്‍ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിര്‍ത്തി കടത്തവെ പിടിയിലായിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ നടപടി ഉണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.