മാർവൽ ഇൻഹ്യൂമൻസ് എന്ന അമേരിക്കൻ ടി.വി സീരീസ് സെപ്റ്റംബർ 1 മുതൽ ഇന്ത്യൻ ഐമാക്സ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
മാർവൽ ഇൻഹ്യൂമൻസിന്റെ ആദ്യ രണ്ടു എപ്പിസോഡുകളും ഐമാക്സ് ക്യാമറകളുപയോഗിച്ച് ആണ് ചിത്രീകരിച്ചിരിക്കുന്നത്.
പുതിയ ഷോയുടെ ട്രൈലറും,ഫൂട്ടേജും ഔദ്യോഗികമായി ഇന്ത്യയിൽ ഐമാക്സ് പുറത്തിറക്കിയിരുന്നു.
ആദ്യത്തെ രണ്ട് എപ്പിസോഡുകൾ റോൾ റെയിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അൻസൻ മൗണ്ട്, സെരിൻഡാൻ, ഇവാൻ റിയോൺ, കെൻ ലെംഗ്, ഇമി ഇക്വൂക്കോർ, ഇസബെൽ കോർണിഷ് എന്നിവരാണ് അഭിനേതാക്കൾ.
സൈനിക അട്ടിമറിയെത്തുടർന്ന് ഇൻഹ്യൂമൻസ് രാജകുടുംബത്തിന്റെ ഹവായിയിലേക്കുള്ള രക്ഷപെടലാണ് കഥയുടെ ഇതിവൃത്തം.
ഐമാക്സ് സ്ക്രീനിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ടെലിവിഷൻ പരമ്പരയാണ് മാർവൽ ഇൻഹ്യൂമൻസ്.