american woman alleges rape by 5 person

rape

ന്യൂഡല്‍ഹി: അമേരിക്കന്‍ യുവതി ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിയായതായി പരാതി. ടൂറിസ്റ്റ് ഗൈഡ് അടക്കം അഞ്ചു പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ച് യുവതി ഇമെയില്‍ വഴി ഡല്‍ഹി പൊലീസിനു പരാതി നല്‍കി.

ഡല്‍ഹി കോണാട്ട്‌പ്ലേസിന് സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്.

സംഭവം വിശദീകരിച്ചുകൊണ്ട് ഡല്‍ഹി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇമെയിലിലേയ്ക്ക് അയച്ച പരാതിയില്‍ മാര്‍ച്ച് 2016ന് സംഭവം നടന്നതായാണ് വ്യക്തമാക്കുന്നത്.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ യുവതി, താമസിച്ചിരുന്ന ഹോട്ടല്‍ മുഖേന ലഭിച്ച ടൂറിസ്‌ററ് ഗൈഡുമായി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

സംഭവം നടന്ന ദിവസം മറ്റു നാലുപേരുമായി മുറിയിലെത്തിയ ടൂറിസ്റ്റ് ഗൈഡ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതി, അമേരിക്കയിലേയ്ക്ക് മടങ്ങി. പിന്നീട് ഇന്ത്യയിലെ ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കോണാട്ട്‌പ്ലേസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസില്‍ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.

Top