വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്കും കുടുംബത്തിനുമെതിരെ അമേരിക്ക വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മദുറോയടക്കം 49 പേര്‍ക്കാണ് അമേരിക്ക വിസ നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. വിദേശ സഹായം തടയാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ച ആറ് സൈനിക സുരക്ഷ തലവന്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും യു.എസ് വക്താവ് പറഞ്ഞു.
വിദേശ പര്യടനത്തിലുള്ള പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ഡോ ഉടന്‍ രാജ്യത്ത് തിരിച്ചെത്തും. കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി വിധി ലംഘിച്ച് ഗെയ്‌ഡോ രാജ്യം വിട്ടത്. ശേഷം കൊളംബിയ സന്ദര്‍ശിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി കൂടിക്കാഴ്ച നടത്തി. ശേഷം ബ്രസീലും അര്‍ജന്റീനയും സന്ദര്‍ശിച്ചു. ഇന്ന് ഇക്വഡോറിലായിരിക്കും സന്ദര്‍ശനം. ഈ മാസം 4ന് യുവാന്‍ ഗെയ്‌ഡോ വെനസ്വലയില്‍ തിരിച്ചെത്തും.
വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് യുവാന്‍ ഗെയ്‌ഡോ. ഇന്നലെ പരേഗ്വ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.