ഡിസയറിനെ വെല്ലാനെത്തി ഇന്ത്യന്‍ നിര്‍മിത ‘അമിയോ’ മെയില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ്‌വാഗണ്‍ കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന അമിയോ വിപണിയിലെത്തിച്ചേര്‍ന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച കാര്‍ എന്ന ടാഗ് ലൈനോടെയാണ് അമിയോ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള കമ്പനിയുടെ ആദ്യത്തെ സബ്4 മീറ്റര്‍ സെഡാന്‍ കൂടിയാണ് അമിയോ.
മണ്‍സൂണ്‍ക്കാലത്തെ കാര്‍ ലോഞ്ചുകള്‍ ട്രെന്റ് ലൈന്‍, കംഫേര്‍ട് ലൈന്‍, ഹൈലൈന്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള അമിയോയുടെ പെട്രോള്‍ വകഭേദമാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
5.14 ലക്ഷം മുതല്‍ 6.91ലക്ഷം വരെയാണ് അമിയോയുടെ മുംബൈ എക്‌സ്‌ഷോറൂം വില.
ഡിസയറിനെ വെല്ലാനെത്തി ഇന്ത്യന്‍ നിര്‍മിത ‘അമിയോ’1/14 പോളോയിലുള്ള 1.2ലിറ്റര്‍ എംപിഐ ത്രീസിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് അമിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ജിന്‍ 74ബിഎച്ച്പിയും 110എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. അടുത്തു തന്നെ അമിയോയുടെ ഡീസല്‍ വേരിയന്റിനേയും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുകൂലമായ വിധത്തിലുള്ള രൂപകല്‍പനയാണ് അമിയോയില്‍ നടത്തിയിരിക്കുന്നത്.