ഇത്യോപ്യന്‍ സൈനിക മേധാവിയും അംഹാര പ്രസിഡന്റ് അംബാച്യു മെകൊനെയും കൊല്ലപ്പെട്ടു

അഡിസ് അബാബ (ഇത്യോപ്യ) :അട്ടിമറി ശ്രമത്തിനിടെ വടക്കന്‍ ഇത്യോപ്യന്‍ സ്വയംഭരണ മേഖലയായ അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ഇത്യോപ്യന്‍ സൈനിക മേധാവി സിയര്‍ മെകൊനെന്‍ കൊല്ലപ്പെട്ടു.

പ്രാദേശിക സൈനിക മേധാവി അസമിന്യു സിഗെ നേതൃത്വം നല്‍കിയ അട്ടിമറിശ്രമത്തിലാണ് അംഹാര പ്രസിഡന്റിനും ഉപദേശകനും വെടിയേറ്റതെന്ന് ഇത്യോപ്യന്‍ പ്രസിഡന്റ് അഭി അഹമ്മദിന്റെ ഓഫിസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് അക്രമം. അട്ടിമറിക്കു നേതൃത്വം നല്‍കിയ അസമിന്യു ഒളിവിലാണ്.

കുറച്ചു മണിക്കൂറുകള്‍ക്കുശേഷമാണ് ദേശീയ സുരക്ഷാ സേനയുടെ തലവന്‍ സിയര്‍ മെകൊനെനു നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ മുന്‍ ജനറലും അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത അംഗരക്ഷകനെ അറസ്റ്റ് ചെയ്തു. 2 ആക്രമണങ്ങള്‍ക്കും പരസ്പരബന്ധമുണ്ടോ എന്നു വ്യക്തമല്ലെന്നു പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.ശനിയാഴ്ച വൈകുന്നേരം മുതല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കയാണ്.

Top