ന്യൂഡല്‍ഹി: വൊഡാഫോണുമായി സഹകരിച്ച് മൈക്രോമാക്‌സ് പുതിയ ബജറ്റ് സമാര്‍ട്‌ഫോണായ ‘ഭാരത് 2 അള്‍ട്ര’ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി.
ജിയോഫോണ്‍ മാതൃകയിലാണ് ഫോണിന്റെ വില്‍പന. 2899 രൂപയ്ക്കാണ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ ലഭിക്കുന്നത്.
വൊഡാഫോണിന്റെ നിലവിലുള്ള ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും എല്ലാ മാസവും കുറഞ്ഞത് 150 രൂപയുടെ റീചാര്‍ജ് ചെയ്യേണ്ടതാണ്.
ഇങ്ങനെ 18 മാസം തുടര്‍ച്ചയായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് വൊഡാഫോണ്‍ എം പേസ വാലറ്റിലേക്ക് 900 രൂപ കാഷ്ബാക്കും ലഭിക്കും.
അടുത്ത 18 മാസത്തെ ഉപയോഗത്തിന് ശേഷം 1000 രൂപ തിരികെ ലഭിക്കുകയും ചെയ്യും. ഫലത്തില്‍ 999 രൂപയാണ് ഉപയോക്താവന് ഫോണിനായിട്ട് ചിലവ് വരുന്നത്.
ജിയോഫോണിന് സമാനമായ രീതിയിലാണ് മൈക്രോമാക്‌സിന്റെ വിതരണവും.
1500 രൂപ വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നല്‍കുന്നത്. നിശ്ചിത വര്‍ഷങ്ങളുടെ ഉപയോഗത്തിനൊടുവില്‍ ഫോണ്‍ തിരികെ നല്‍കുമ്പോള്‍ 1500 രൂപ പൂര്‍ണമായും തിരികെ ലഭിക്കും.
ഭാരത് 2 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ തിരികെ നല്‍കേണ്ട ആവശ്യമില്ല എന്നതാണ് ജിയോഫോണില്‍ നിന്നുമുള്ള വ്യത്യാസം.
സ്‌പ്രേഡ്ട്രം എസ്സി 9832.1 Ghz ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്
4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലേയുള്ള ഫോണില്‍ 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും. 3 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 1300 mAh ന്റേതാണ് ബാറ്ററി.
നവംബര്‍ ആദ്യവാരം മുതല്‍ റീടെയില്‍ ഷോപ്പുകളിലും വൊഡാഫോണ്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.