ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി

sabarimala

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എതിര്‍പ്പുമായി അമിക്കസ് ക്യൂറി. നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

ആചാരങ്ങളെ കോടതി മാനിക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേൽ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂർത്തി പറഞ്ഞു.

നേരത്തെ മറ്റൊരു അമിക്കസ്​ ക്യൂറിയായ രാജുരാമചന്ദ്രൻ ശബരിമലയിലെ സ്​ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്​. കേസി​ൽ അമിക്കസ്​ ക്യൂറിയുടെ വാദം പൂർത്തിയായി​​​.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

ശബരിമലയുടെ പ്രത്യേക പദവി വാദത്തെ സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ക്ഷേത്രത്തിനില്ലാത്ത പ്രതിച്ഛായ നല്‍കരുതെന്നും ഭക്തരെ അയപ്പന്മാരായി കണക്കാക്കുന്നത് ക്ഷേത്ര സന്ദര്‍ശന സമയത്തു മാത്രമാണെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു

Top