ജിഷ വധക്കേസ് ; അമീറുള്‍ ഇസ്ലാമിന്റെ പുനരന്വേഷണ ഹര്‍ജി കോടതി തള്ളി

കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതി അമീറുള്‍ ഇസ്ലാമിന്റെ പ്രത്യേക ഹര്‍ജി കോടതി തള്ളി.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം ശിക്ഷാവിധിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടരുകയാണ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് അമീര്‍ ഉള്‍ ഇസ്‌ലാം കോടതിയോട് പറഞ്ഞു. ജിഷയെ തനിക്ക് അറിയില്ല. ഭാര്യയും മക്കളും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്‍കി.

പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് അസമീസ് ഭാഷ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ പ്രതിക്ക് കൃത്യമായി മനസിലായിട്ടില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

ശിക്ഷയെ കുറിച്ചുളള ഇരുഭാഗത്തിന്റെയും വാദം അവസാനിച്ചതിന് ശേഷമാകും വിധി പ്രഖ്യാപിക്കുക.

കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്നു വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

Top